Kerala NewsLatest News

വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം ലഭിച്ചു

തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് താക്കീത് നല്‍കി ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ എല്ലാ ആഴ്‌ചയും ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി വിജയ് പി നായര്‍ക്ക് ജാമ്യം അനുവദിച്ചത്.

നേരത്തെ, ഭാഗ്യലക്ഷ്‌മി നല്‍കിയിരുന്ന കേസില്‍ ഇയാള്‍ക്കെതിരെ തമ്ബാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. അതില്‍ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഐടി ആക്‌ട് പ്രകാരമുള്ള മറ്റൊരു കേസിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button