Kerala NewsLatest News
വീഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചു; വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്

തിരുവനന്തപുരം:സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായർക്കെതിരെ പുതിയ കേസ്. സൈനികരെ അപകീർത്തിപ്പെടുത്തിയെന്ന വീഡിയോയ്ക്കാണ് പുതിയ കേസെടുത്തിരുക്കുന്നത്. സൈബർ പോലീസാണ് വിജയ് പി നായർക്കെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ ഒരു സൈനിക സംഘടനയാണ് ഇന്നലെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയത്.
അതേസമയം, വിജയ് പി നായരെ മർദ്ദിച്ചവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി. നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. യൂട്യൂബർക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.