വിജയ് സേതുപതി വാൾ കൊണ്ട് കേക്ക് മുറിച്ചു, പിറന്നാൾ ആഘോഷം വിവാദമായി.

ചെന്നൈ/ തമിഴ് ചലച്ചിത്ര താരം വിജയ്‌സേതുപതിയുടെ പിറന്നാൾ ആഘോഷം വിവാദമായി. പുതിയ ചിത്രത്തിന്റെ സെറ്റിൽവച്ച് നടന്ന തന്റെ പിറന്നാളാഘോഷം സിനിമ സ്റ്റൈലിൽ ആയിക്കോട്ടെ എന്ന് ചിന്തിച്ച് വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതാണ് പ്രശ്നമായിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ സെറ്റിൽവച്ചാണ് തന്റെ പിറന്നാളാഘോഷം വാളുകൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി നിർവഹിക്കുന്നത്.
ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വന്നതോടെയാണ് വിമർശനങ്ങളുടെ പ്രവാഹം ഉണ്ടായത്. ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. തന്റെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോ മോശം സന്ദേശമാണ് നൽകുകയെന്നും തന്റെ ഭാഗത്ത്നിന്നും ഇത്തരം തെറ്റുകൾ മേലിൽ ആവർത്തിക്കില്ലെന്നും വെളിപ്പെടുത്തികൊണ്ടു ഒടുവിൽ താരം തന്നെ സമൂഹമാദ്ധ്യമത്തിൽ വരുകയായിരുന്നു.
പൊൻറാം സാറിന്റെ ചിത്രത്തിലാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ വാൾ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടാണ് വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റായ സന്ദേശം നൽകുകയും ധാരാളം ചർച്ചയാകുകയും ചെയ്‌തു. ഇനിമുതൽ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും, ഫെയ്‌സ്ബുക്കിൽ നടൻ വിജയ് സേതുപതി കുറിച്ചു.