അത് 7 വര്‍ഷം മുമ്പത്തെ ചിത്രം, പോസ്റ്റ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി വീണ നായര്‍
കൊച്ചി: മലയാള പ്രേക്ഷകരുടെ പ്രിയതാരമാണ് നടിയും മുന്‍ ബിഗ്ഗ് ബോസ് താരവുമായ വീണ നായര്‍. നൂറു പവനും കാറും ഒരേക്കര്‍ വസ്തുവും നല്‍കിയിട്ടും സ്ത്രീധന പീഡനം നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീണ നായര്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. എന്നാല്‍ പോസ്റ്റ് മണിക്കൂറുകള്‍ക്ക് ശേഷം താരം പോസ്റ്റ് പിന്‍വലിച്ചത് വന്‍ വിവാദമായിരുന്നു.
സംഭവത്തില്‍ തന്റെ വിശദീകരണം അറിയിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വീണ ഇപ്പോള്‍. തന്റെ മകനെ കുറിച്ച് കമന്റുകള്‍ വന്നതിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് താരം പറയുന്നത്. വിവാഹത്തിന് 44 ദിവസം മുമ്ബ് അച്ഛനും ആറു മാസം മുമ്ബ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വര്‍ണമാണ് തനിക്കുണ്ടായിരുന്നത്.
അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വര്‍ണം കടമായി എടുക്കുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നെന്നും ,അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോള്‍ പശ്ചാത്താപമുണ്ടെന്നും നടി പറയുന്നു. 7 വര്‍ഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്നു തന്നെ പറയണമെന്നാണ് എന്റെ നിലപാട്.