indiaLatest NewsNationalNews

കരൂരിലേക്ക് പോകാന്‍ വിജയ്; മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

കരൂരിലേക്ക് ഉടൻ പോകുമെന്ന് പാർട്ടി നേതാക്കളെ അറിയിച്ച് വിജയ്. സ്ഥലത്തെ ഒരുക്കങ്ങൾക്കായി പ്രവർത്തകർക്ക് നിർദേശവും നൽകി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 20 അംഗ സംഘത്തെ വിജയ് നിയോഗിച്ചു. എൻ. ആനന്ദ് ഉൾപ്പെടെ ചില നേതാക്കൾ ഒളിവിൽ കഴിയുന്നതിനാലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. പാർട്ടി പ്രവർത്തനം ഊർജിതമായി തുടരണമെന്ന നിർദേശവും വിജയ് നൽകിയിട്ടുണ്ട്.

അതേസമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലായിരിക്കെ അത് സിബിഐക്ക് കൈമാറാനാകില്ലെന്നും, കോടതിയെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് വ്യക്തമാക്കി. ടിവികെയുടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി കോടതി ഉടൻ പരിഗണിക്കുമെന്നും അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോഡിൽ പൊതുയോഗങ്ങൾ നടത്തുന്നത് കോടതി വിലക്കുകയും ചെയ്തു.

കോടതി പുറപ്പെടുവിച്ച മറ്റൊരു നിർണായക ഉത്തരവനുസരിച്ച്, അടുത്ത ഉത്തരവ് വരുംവരെ ദേശീയപാതയിലോ സംസ്ഥാനപാതയിലോ രാഷ്ട്രീയ പാർട്ടികളുടെ റാലികളും പൊതുയോഗങ്ങളും നടത്താൻ പാടില്ല. മുമ്പ് പുറപ്പെടുവിച്ച വിലക്കുകൾ പാലിക്കപ്പെടാത്തതിനാലാണ് കോടതി വീണ്ടും കർശന നടപടി സ്വീകരിച്ചത്. കൂടാതെ, രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ പൊതുയോഗങ്ങളും റാലികളും സംബന്ധിച്ച നിർദേശങ്ങളടങ്ങിയ ഒരു നിയമാവലി തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.

ഇതിനിടെ, സെപ്റ്റംബർ അവസാനം റുമാനിയയിലും പോളണ്ടിലുമുള്ള ആകാശത്ത് ഡ്രോൺ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അതേ സമയം റഷ്യൻ യുദ്ധവിമാനങ്ങൾ എസ്റ്റോണിയയുടെ വ്യോമാതിർത്തി ലംഘിച്ചെന്നാരോപണവും ഉയർന്നു. ഈ സംഭവങ്ങൾക്ക് പിന്നിൽ റഷ്യയാണെന്നാണു നാറ്റോ രാജ്യങ്ങളുടെ സംശയം. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ഈ ആരോപണങ്ങളെ പരിഹസിച്ച് തള്ളുകയായിരുന്നു.

Tag: Vijay to go to Karur; party members instructed to make preparations

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button