കണ്ണന്താനത്തിന്റെ ജയത്തിനായി ഏകയായി വിജയമ്മ
കാഞ്ഞിരപ്പള്ളി: കാലമേറെ കടന്നു പോയി 1980കളില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ചെയ്ത സഹായം മറന്നു പോവാതെ കണ്ണന്താനത്തിനു ഒറ്റയ്ക്ക് വോട്ടു തേടുകയാണ് അറുപതു വയസ്സുകാരിയായ വിജയമ്മ ‘കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശിനിയായ വിജയമ്മയ്ക്ക് കണ്ണന്താന ത്തിന്റെ നിയമപരമായ ഇടപെടലുകള്‍ മൂലമാണ് കുടുംബസ്വത്ത് ലഭിച്ചത്.
അല്‍ഫോണ്‍സ് കണ്ണന്താനം ദേവികുളം സബ്കളക്ടറായിരുന്ന 1980കളില്‍ ആയിരുന്നു.
ഈ സംഭവം ‘കണ്ണന്താനം കാഞ്ഞിരപ്പള്ളി എം.എല്‍.എ.യും കേന്ദ്രമന്ത്രിയുമൊക്കെയായി.ഇപ്പോള്‍ കണ്ണന്താനം വീണ്ടും ജനവിധി തേടുമ്പോള്‍ കുമളിയില്‍ താമസിക്കുന്ന വിജയമ്മ ബസ് കയറി കാഞ്ഞിരപ്പള്ളിയിലെത്തി ഓരോ കടകളിലും കയറി കണ്ണന്താനത്തിന് വോട്ട് തേടും ‘പ്രായത്തിന്റെ അവശതകള്‍ എല്ലാം മറന്ന് ഓരോ കടകള്‍ കയറുമ്പോഴും വിജയമ്മയ്ക്ക് നാടിന് ഗുണമുള്ളവര്‍ ജയിക്കണം രാഷ്ട്രീയമൊന്നും എനിക്കറിയേണ്ട എന്നും പറയുന്നു വിജയമ്മ.