സംവിധായകന്‍ വിജി തമ്പി വി.എച്ച്.പി അധ്യക്ഷന്‍
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെ തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിലാണ് വിജി തമ്പിയെ നിയമിച്ചതായി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേ പ്രഖ്യാപിച്ചത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അംഗമായ വിജി തമ്പി ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവാണ്.
വി.എച്ച്.പി ദേശീയ അധ്യക്ഷനായി ഓര്‍ത്തോപീഡിക് സര്‍ജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ബീഹാര്‍ സ്വദേശിയായ സിംഗ് ഇതുവരെ വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്‍റായിരുന്നു.
മലയാളത്തില്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്തയാളാണ് വിജി തമ്പി. ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് (1988), വിറ്റ്നസ് (1988), ന്യൂ ഇയര്‍ (1989), കാലാള്‍പ്പട (1989), നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ (1990), നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം (1990), മറുപുറം (1990), പണ്ട് പണ്ടൊരു രാജകുമാരി (1992), കുണുക്കിട്ട കോഴി (1992), തിരുത്തല്‍വാദി (1992), സൂര്യമാനസം (1992), ജേര്‍ണലിസ്റ്റ് (1993), അദ്ദേഹം എന്ന ഇദ്ദേഹം (1993), ജനം (1993), പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994), സിംഹവാലന്‍ മേനോന്‍ (1995), അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍ (1995), കുടുംബകോടതി (1996), മാന്ത്രികക്കുതിര (1996), സത്യമേവ ജയതേ (2000), നാറാണത്ത് തമ്ബുരാന്‍ (2001), കൃത്യം (2005), ബഡാ ദോസ്ത് (2006), നമ്മള്‍ തമ്മില്‍ (2009), കെമിസ്ട്രി (2009), ഏപ്രില്‍ ഫൂള്‍ (2010), നാടകമേ ഉലകം (2011), നാടോടി മന്നന്‍ (2013) തുടങ്ങിയ സിനിമകള്‍ വിജി തമ്ബി സംവിധാനം ചെയ്തവയാണ്.