നേതാക്കളെ അധിക്ഷേപിച്ചുള്ള വിനായകന്റെ പോസ്റ്റ്; അന്വേഷണത്തിനുത്തവരവിട്ട് ആഭ്യന്തര വകുപ്പ്

സോഷ്യൽ മീഡിയയിലൂടെ വിഎസ് അച്യുതാനന്ദൻ അടക്കം അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചതിനെ തുടർന്ന് നടൻ വിനായകനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ഡിജിപിക്ക് നിർദേശം നൽകി. സംസ്ഥാനത്തുടനീളം മാത്രമല്ല, സംസ്ഥാനത്തിന് പുറത്തുനിന്നും പോലും നിരവധി പരാതികൾ ഡിജിപിക്ക് ലഭിച്ച സാഹചര്യത്തിലാണിത്.
എന്നാൽ, വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിയമപരമായി കുറ്റകരമായ അധിക്ഷേപ പരാമർശങ്ങൾ ഇല്ലെന്നും അവ വ്യക്തിപരമായ അഭിപ്രായപ്രകടനമായി വിലയിരുത്താവുന്നതാണെന്നുമാണ് ചില നിയമ വിദഗ്ധർ പറയുന്നു.
ഇതിനൊപ്പം, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ അനുമതിയില്ലാതെ ഫേസ്ബുക്ക് പോസ്റ്റിൽ ഉപയോഗിച്ചതായും ആരോപണമുണ്ട്. കേന്ദ്ര ബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിനും പരാതി ലഭിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് അടക്കമുള്ള വിവിധ യുവജന സംഘടനകളിൽ നിന്നുമാണ് വിനായകനെതിരെ ശക്തമായ പ്രതികരണങ്ങളുമായി പരാതികൾ ഉയർന്നത്.
വിനായകൻ പങ്കുവെച്ച പോസ്റ്റിൽ, വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ഹെെബി ഈഡൻ തുടങ്ങി നിരവധി നേതാക്കളുടെ പേരുകൾ അപമാനകരമായ ഭാഷയിൽ ഉൾപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്.
Tag: Vinayakan’s post insulting leaders; Home Department orders investigation