CinemaKerala NewsLatest News

രാമഭക്തര്‍ക്ക് വിഷമമുണ്ടാകുമെന്നായപ്പോള്‍ അന്ന് പേര് മാറ്റി, ഈശോ എന്ന പേര് നാദിര്‍ഷ മാറ്റുമെന്ന് വിനയന്‍

സിനിമയ്ക്ക് നല്‍കിയ പേരിന്റെ പശ്ചാത്തലത്തില്‍ വിവാദമായ ചിത്രമാണ് ജയസൂര്യ നായകനായ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’. ഈ സിനിമയ്ക്കെതിരെ വിശ്വാസസമൂഹത്തിലെ ഒരു വിഭാഗം പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഈ സാഹചര്യത്തില്‍ സിനിമയ്ക്ക് മറ്റൊരു പേരുനല്‍കാന്‍ നാദിര്‍ഷ സന്നദ്ധനാണെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചു. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനയന്‍ ഇക്കാര്യം രേഖപ്പെടുത്തിയത്.

പോസ്റ്റ് ചുവടെ വായിക്കാം:

വിവാദങ്ങള്‍ ഒഴിവാക്കുക…………………………. നാദിര്‍ഷാ ‘ഇശോ’ എന്ന പേരു മാറ്റാന്‍ തയ്യാറാണ്… ‘ഈശോ’ എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു…..

ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി ഞാന്‍ പങ്കുവച്ചു.. 2001-ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിന്റെ പേര് ‘രാക്ഷസരാമന്‍’ എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്‌ബോള്‍ ശ്രീരാമനേപ്പോലെ നന്‍മയുള്ളവനായ രാമനാഥന്‍ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്…

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍െ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടന്നു ഞാന്‍ കരുതുന്നില്ല… അല്ലാതെ തന്നെ ധാരാളം വിഷയങ്ങള്‍ അധസ്ഥിതന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍േറതുമായി വേണമെങ്കില്‍ പറയാന്‍ ഉണ്ടല്ലോ?… ഇതിലൊന്നും സ്പര്‍ശിക്കാതെ തന്നെയും സിനിമാക്കഥകള്‍ ഇന്റര്‍സ്റ്റിംഗ് ആക്കാം..

ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു… പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല…
പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button