മരയ്ക്കാറിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ, ഒന്നു റിലീസ് ചെയ്യൂ: വിനീത് ശ്രീനിവാസന്‍

“മരയ്ക്കാറിനായി ഇനി കാത്തിരിക്കാന്‍ വയ്യ.. ഒന്നു വേഗം റിലീസ് ചെയ്യൂ…” പ്രിയദര്‍ശനും ചന്തുവിനും ആശംസകളറിയിച്ച വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഈ കമന്റ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. കമന്റിന് മറുപടിയായി മെയ് 13ന് സിനിമ എത്തുമെന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. അച്ഛനും സഹോദരനും ആശംസകള്‍ അറിയിച്ച് കല്യാണി പ്രിയദര്‍ശന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പങ്ക് വെച്ചിരുന്നു.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’.മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
മികച്ച ചിത്രം, സ്പെഷ്യല്‍ എഫക്‌ട്‌സ്, കോസ്റ്റ്യൂം ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയത്. പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് സ്പെഷ്യല്‍ എഫക്‌ട്‌സ് നിര്‍വഹിച്ചിരിക്കുന്നത്.