keralaKerala NewsLatest News

കലൂർ സ്റ്റേഡിയം കൈമാറിയതിൽ നിയമലംഘനം; മൂന്നുപേർ ഒപ്പുവെച്ച ഒരു കത്തിനെ മാത്രം അടിസ്ഥാനമാക്കിയെന്ന് തെളിവുകൾ

അർജന്റീന ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതിനായി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്‌പോൺസർക്ക് കൈമാറിയത്, വെറും മൂന്ന് പേരുടെ ഒപ്പ് മാത്രമുള്ള കത്തിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്.
ജിസിഡിഎ സെക്രട്ടറിയും, സ്‌പോർട്‌സ് കേരള ഫൗണ്ടേഷന്റെ പ്രതിനിധിയും, സ്‌പോൺസർ ആന്റോ അഗസ്റ്റിന്റെ പ്രതിനിധിയും ചേർന്നാണ് രേഖയിൽ ഒപ്പുവെച്ചത്. ഒരു കരാറിന്റെ അനുബന്ധമായി തയ്യാറാക്കിയ ഈ കത്തിൽ, സ്റ്റേഡിയം നിൽക്കുന്ന 31 ഏക്കർ സ്ഥലം സെപ്റ്റംബർ 26 മുതൽ നവംബർ 30 വരെ കൈമാറുന്നു എന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, സ്‌പോൺസറുമായി യാതൊരു ഔദ്യോഗിക കരാറോ ബന്ധമോ ഇല്ല എന്നാണ് ഇതുവരെ ജിസിഡിഎ ആവർത്തിച്ച് പറഞ്ഞിരുന്നത്. സ്റ്റേഡിയം സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് ഏറ്റെടുത്തതെന്ന് ജിസിഡിഎയുടെ വാദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഈ രേഖ ആ വാദം തള്ളി നിൽക്കുകയാണ്.
നിയമപ്രകാരമുള്ള അനുമതിയില്ലാതെ ജിസിഡിഎ സെക്രട്ടറി ഇത്തരത്തിലുള്ള രേഖയിൽ ഒപ്പിടാൻ അധികാരമുള്ളതല്ല. സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് അലോട്ട്മെന്റ് ഓർഡർ അല്ലെങ്കിൽ ഔദ്യോഗിക കരാർ ആവശ്യമാണ് എന്നതാണ് നിലവിലുള്ള നിയമനിബന്ധന. എന്നാൽ ഈ സംഭവത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് നടപടിയെടുത്തത് എന്ന് ആരോപണം ഉയരുന്നു.

Tag: Violation of law in handing over Kaloor Stadium; Evidence based on only one letter signed by three people

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button