ബിഹാറിൽ വൻ ദുരന്തം, ഇടിമിന്നലിൽ ഒറ്റ ദിവസം 83 മരണം.

ബിഹാറിൽ പ്രകൃതി മനുഷ്യന് നേർ സഹാര താണ്ഡവമാടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 83 പേര്‍ ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടു. ബിഹാര്‍ സര്‍ക്കാരിന്റെ സ്ഥിരീകരിക്കപെട്ട കണക്കുകൾ പ്രകാരം 83 പേര്‍ കൊല്ലപ്പെട്ടതായാണ് അവസാനമായി ലഭിക്കുന്ന വിവരം. രണ്ടു ദിവസമായുള്ള ഇടിമിന്നലിലും പേമാരിയിലും ബിഹാറിൽ അരങ്ങുതകർക്കുകയാണ്. ഒരു സംസ്ഥാനത്ത് മാത്രം ഇത്രയേറെപ്പേർ ഇടിമിന്നലിൽ കൊല്ലപ്പെട്ട വിവരം രാജ്യത്തിനൊപ്പം ഏവരെയും നടുക്കിയിരിക്കുകയാണ്. മരണങ്ങള്‍ കൃത്യമായി എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അപകടത്തില്‍ മരിച്ച മിക്കവരും പാടത്ത് ജോലി ചെയ്യുകയായിരുന്നുവെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച വൈകുന്നേരമാണ് ബിഹാര്‍ സര്‍ക്കാര്‍ മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ടത്. ജില്ലാ അടിസ്ഥാനത്തിലുള്ള മരണവിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.
ഗോപാല്‍ഗഞ്ച് – 13 ഈസ്റ്റ് ചമ്പാരന്‍-5 സിവാന്‍-6 സിതാമര്‍ഹി-1ജാമുയി-2 നവാദ-8 പൂര്‍ണിയ-2 സൂപോള്‍-2 ഔറംഗാബാദ്- 3 ബുക്സാര്‍-2 മാധേപുര-1 കൈമുര്‍-2 ദര്‍ബങ്ക- 5 ബാക്ക- 5 ഭഗല്‍പൂര്‍- 6 കഖാരിയ- 3 മധുബാനി-8 വെസ്റ്റ് ചമ്പാരന്‍-2 സമസ്തിപൂര്‍-1 ഷിഹോര്‍-1 കിഷന്‍ഗഞ്ച്- 2 സരണ്‍- 1 ജഹാനാബാദ്- 2 എന്നിങ്ങനെയാണ് മരണത്തിന്റെ ഇതുവരെ പുറത്തുവന്ന കണക്കുകൾ. അതേസമയം, മിന്നലേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും സര്‍ക്കാരുകള്‍ നിലവിലുള്ള ഈ സാഹചര്യത്തോട് പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ, കുറച്ച് ദിവസത്തേക്ക് തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉള്ളത്. നേപ്പാളിന്റെ അതിർത്തിയിൽ കനത്ത തോതിൽ ഉൾപ്പടെ ഏതാനും ദിവസത്തേക്കു സംസ്ഥാനത്തെ 38 ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും
കാലാവസ്ഥ പ്രവചനമുണ്ട്.