കൊച്ചിയിലെ ഷോപ്പിങ് മാളിൽ പ്രമുഖയുവ നടിക്ക് നേരെ അതിക്രമം.

കൊച്ചി / കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽ വച്ച് മലയാളത്തിലെ പ്രമുഖയുവ നടിക്ക് നേരെ അതിക്രമം. മാളിൽ വച്ച് രണ്ടു യുവാക്കൾ അപമാനിക്കുവാന്‍ ശ്രമിച്ചുവെന്നാണ് യുവനടി ആരോപിച്ചിട്ടുള്ളത്.നടി കുടുംബത്തോടൊപ്പം മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം.സമൂഹമാധ്യമത്തിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, സംഭവത്തെ പറ്റി പോലീസിൽ പരാതി നൽകിയിട്ടില്ല. ശരീരത്തിൽ സ്പര്‍ശിച്ച ശേഷം ഇവര്‍ നടിയെ പിന്തുടരുകയായിരുന്നു. അപ്പോള്‍ പ്രതികരിക്കുവാന്‍ കഴിയാത്തതിൽ ഖേദമുണ്ടെന്നും. ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിിപ്പെടുത്തി.
നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ,
ഞാൻ സോഷ്യൽ മീഡിയയിൽ ശബ്ദമുയർത്തുന്ന വ്യക്തിയല്ല എന്ന് പറഞ്ഞാണ് നടി കുറിപ്പ്. എന്നാല്‍ ഇന്ന് നടന്ന സംഭവം തനിക്ക് പറയാതെ വയ്യ. രണ്ട് പേര്‍ തന്നെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിൽ വച്ച് പിന്തുടരുകയും ശരീരത്തിൽ ഉരസി പോകുകയും ചെയ്തു. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. അതിനാൽ തന്നെ താൻ പ്രതികരിച്ചില്ല. നല്ലതല്ലാത്ത ഒരു സ്പര്‍ശനവും നമുക്ക് മനസ്സിലാകും. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവൾ എന്റെ അരികിൽ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. എന്നാൽ താന്‍ ആകെ ഞെട്ടലിലായിരുന്നു. പിന്നീട്, താന്‍ അവരുടെ അരികിലേക്ക് നടന്നപ്പോള്‍ കണ്ടില്ലെന്ന് നടിച്ച് മാറി. എനിക്ക് മനസ്സിലായി എന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് താൻ അത് ചെയ്തത്. തനിക്ക് അവരോട് ദേഷ്യം വന്നെങ്കിലും ഒന്നും പറയുവാന്‍ സാധിച്ചിരുന്നില്ല. പിന്നീട്, കൗണ്ടറിൽ പണമടയ്ക്കുവാന്‍ നിൽക്കുന്ന സമയത്ത് അവര്‍ എന്റെയും സഹോദരിയുടേയും അരികിൽ എത്തി സംസാരിക്കുവാന്‍ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് താൻ അഭിനയിച്ചത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അതേസമയം, താൻ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകുവാന്‍ പറയുകയും ചെയ്തു. അമ്മ ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടെ നിന്നും പോകുകയും ചെയ്തു. അവർ ഒരു കുറ്റബോധവും ഇല്ലാതെ നടന്നുനീങ്ങി. ഇതും എനിക്ക് ദേഷ്യം വരുത്തി. ആദ്യമായല്ല തനിക്ക് ഇതുപോലെ ഒരു അനുഭവമുണ്ടായതെന്നും നടി കുറിച്ചിരിക്കുന്നു.