അവളുടെ പൂതി തീര്‍ത്ത് കൊടുത്തു, അതെന്താ ചെക്കന് ആഗ്രഹമില്ലാതെയാണോ കെട്ടിയത്;വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

ശാരീരിക പരിമിതികളോ ബുദ്ധിമുട്ടുകളോ ഉള്ള പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ എന്തോ വലിയ ത്യാഗം ചെയ്തു എന്ന മട്ടിൽ സോഷ്യൽ മീഡിയ അവതരിപ്പിക്കാറുണ്ട്. ദേഹം പൊള്ളിയടർന്ന പെൺകുട്ടിയുടേയും യുവാവിന്റേയും വെഡ്ഡിംഗ് കൺസപ്റ്റ് ഫൊട്ടോഷൂട്ടിനു കീഴിലും അത്തരം വിശേഷണങ്ങളുണ്ടായിരുന്നു. പെണ്ണിന് കുറവുകൾ ഉണ്ടെന്നും ആണുങ്ങൾ വലിയ മനസു കൊണ്ട് സ്വീകരിച്ചു എന്നും വിശേഷിപ്പിക്കുന്ന സോഷ്യൽ മീഡിയ കമന്റുകളോട് പ്രതികരിക്കുകയാണ് ഫാത്തിമ അസ്ല. ബാഹ്യസൗന്ദര്യം മാത്രമാണ് വിവാഹത്തിന്റെ മാനദണ്ഡം എന്ന തോന്നലുകൾ ദൃഢമാക്കുന്ന പോസ്റ്റുകൾ അനുചിതമാണെന്നാണ് ഫാത്തിമയുടെ പക്ഷം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കൂട്ടം ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഫാത്തിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
അവളുടെ ആഗ്രഹം ഞാന്‍ അങ്ങ് സാധിപ്പിച്ചു കൊടുത്തു. അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ.. ഇങ്ങേര്‍ക്ക് ആഗ്രഹം ഇല്ലാതെ അവരുടെ ആഗ്രഹം മാത്രം നോക്കിയാണോ കെട്ടിയെ..?
അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍
-അതെന്ത് പ്രണയാ മാഷേ..? !
ഇങ്ങള്‍ക്ക് ഒക്കെ കഴിവുകള്‍ മാത്രേ ഉള്ളോ??
കാലം കുറേ അധികം മുന്നോട്ട് പോയിട്ടുണ്ട്.. നിങ്ങളീ പറയുന്ന ബാഹ്യസൗന്ദര്യം മാത്രമാണ് വിവാഹത്തിന്റെ മാനദണ്ഡം എന്ന തോന്നലുകള്‍ ദൃഢമാക്കുന്ന ഇജ്ജാതി പോസ്റ്റുകളും caption കളും ഒഴിവാക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യം അല്ല.. ഈ കാലത്തിന്റെയും ഒരു community യുടെയും കൂടി ആവശ്യമാണ്.. Ableist caption /thoughts ലൂടെ അപമാനിക്കുന്നത് ഒരു വ്യക്തിയെ അല്ല, പകരം ഒരു കൂട്ടം disabled വ്യക്തികളെ ആണ്..
ഇത് പോലുള്ള കാര്യങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കൊണ്ട് മാത്രമാണ് വീണ്ടും വീണ്ടും ഇങ്ങനെ ഉള്ള കാര്യങ്ങള്‍ നടക്കുന്നത്.. Attention seekers അല്ലാതെ disabled partner ഉള്ള വ്യകതികളും disabled couples ഉം ഒക്കെ ഉള്ള നാടാണ് നമ്മുടേത്.. ദയവ് ചെയ്ത് അവരുടെ സന്തോഷങ്ങള്‍ കൂടി ഇല്ലാതാക്കരുത് ..
എന്റെയും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം അറിഞ്ഞപ്പോഴും പലരും പറഞ്ഞത്.. നന്നായി..അവള്‍ക്ക് ഒരു ജീവിതം ആയല്ലോ എന്നാണ് നോക്കൂ.. ഞാന്‍ ഇത്രയും കാലം മുന്‍ധാരണകളോട് യുദ്ധം ചെയ്ത് ഉണ്ടാക്കി എടുത്ത space ഉള്ള ഒരാളാണ് ഞാന്‍.. ഫിറോസ് അതിന്റെ ഒരു ഭാഗം മാത്രമാണ്.. കുറച്ച് കഴിഞ്ഞു ഞങ്ങള്‍ വിവാഹം ചെയ്താലും ഞങ്ങളെ ആഘോഷിക്കേണ്ടത് ആ രീതിയില്‍ മാത്രമാവണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യരാണ് ഞങ്ങള്‍..ഞങ്ങളെ പോലെ ആഗ്രഹിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് ചുറ്റും…
ഈ വിവാഹം എങ്ങനെ നടന്നു എന്നോ real ആണോ എന്നോ ഒന്നും എനിക്ക് അറിയില്ല.. എന്ത് തന്നെ ആയാലും ആ caption le ableist ചിന്ത ചേട്ടനും അത് share ചെയ്ത് celebrate ചെയ്യുന്നവരും മനസ്സിലാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. രണ്ട് പേര്‍ക്കും ആശംസകള്‍
https://www.vanitha.in/justin/fathima-asla-fb-post-disabled-perople-right.html