തിരഞ്ഞെടുപ്പില്‍ കേരളത്തെ കുപ്പിയിലാക്കാന്‍ ബജറ്റെന്ന മാജിക്, കേരളത്തിനടക്കം വന്‍ പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: ബിജെപിക്ക് കേരളത്തോട് പൊതുവേ ദേഷ്യമാണ്. അതിന് തക്കതായ കാരണവും ഉണ്ട്. എങ്ങിനെ മലക്കം മറിഞ്ഞാലും കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിക്കാറില്ല. മറ്റ് സംസ്ഥാനങ്ങള്‍ കുറച്ചെങ്കിലും ബിജെപിയോട് അടുക്കുമ്പോള്‍ കേരളം വിത്തിട്ടാലും മുളയ്ക്കാത്ത തരിശ് നിലം പോലെയാണ് ബിജെപിക്ക്.
എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപിക്ക് കുറച്ച് പ്രതീക്ഷ നല്‍കുന്നതായിരുന്നു. വോട്ട് അല്‍പമെങ്കിലും കൂട്ടാന്‍ സാധിച്ചതാണ് കാരണം. ഇനി വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിനിടെയാണ് ഇന്ന് കേന്ദ്രത്തിന്റെ ബജറ്റ് അവതരണം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നാല് സംസ്ഥാനങ്ങള്‍ക്ക് വന്‍ പദ്ധതികളുമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്.
കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി ബജറ്റില്‍ വകയിരുത്തി. ?1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കാണ് ബജറ്റ് വിഹിതം അനുവദിച്ചത്. കൊച്ചി മെട്രോക്ക് 1,957 കോടിയുടെ സഹായം നല്‍കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ 11.5 കിലോ മീറ്റര്‍ ദൂരം നീട്ടും. റോഡ് വികസനത്തിനായി തമിഴ്‌നാട്ടിന് 1.03 ലക്ഷം കോടിയും പശ്ചിമ ബംഗാളിന് 25,000 കോടിയും വകയിരുത്തി. അസമിനും തുക മാറ്റിവെച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റര്‍ ദൂരം) 63,246 കോടി ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിന് 40,700 കോടിയും നാഗ്പൂര്‍ മെട്രോക്ക് 5900 കോടിയും ബജറ്റില്‍ വകയിരുത്തിയതായും ധനന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.