Latest NewsNewsSports
വീരാട് കോഹ്ലിക്ക് വിഷാദരോഗമോ?താരത്തിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിഷാദരോഗം പിടിപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. 2014-ല്‍ നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് താരത്തിന് വിഷാദരോഗം പിടിപെട്ടത്.
ഒരു സ്വകാര്യ ചാനലിനായുള്ള അഭിമുഖത്തിനിടെ മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് നിക്കോളാസിനോടാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇംഗ്ലണ്ടിനെതിരായ ആ പരമ്പരയില്‍ മാനസികമായി ഞാനേറെ തളര്‍ന്നിരുന്നു.
എനിക്ക് പരമ്പരയില്‍ തീരെ തിളങ്ങാനായില്ല. ഈ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ ഞാനാണെന്നുവരെ എനിക്ക് തോന്നി. പക്ഷേ അതിനുശേഷം ഞാന്‍ പൂര്‍വാധികം ശക്തിയോടെ മത്സരത്തിലേക്ക് തിരിച്ചുവന്നു’ -കോലി വ്യക്തമാക്കി.