Uncategorized

കൊറോണ വൈറസ് ചൈനയുടെ സൃഷ്ടി, വെളിപ്പെടുത്തലുമായി വൈറോളജിസ്റ്റ്

ലോകം മുഴുവൻ പടർന്ന് പിടിച്ച കൊറോണ വൈറസ് ചൈനീസ് ലാബിൽ നിർമ്മിച്ചതാണെന്ന ഞെട്ടിക്കുന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാൻ രംഗത്ത്.വൈറസിനെ ചൈനയിലെ വുഹാൻ ലാബിൽ സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തിയത് ചൈനീസ് വൈറോളിസ്റ്റ് ഡോ.ലി മെങ് യാൻ തന്നെയാണ്. ഇതിനു ശാസ്ത്രീയവും സുവ്യക്തവുമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ലി വ്യക്തമാക്കി.
വുഹാനിൽ ന്യുമോണിയയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾക്കിടെയാണ് വൈറസിനെക്കുറിച്ച് താൻ അറിഞ്ഞതെന്നും ലി പറഞ്ഞു. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന ചൈനീസ് സർക്കാരിന്റെ അവകാശവാദം വ്യാജമാണ്. ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചിരുന്നെങ്കിലും അവർ പ്രതികരിച്ചില്ലെന്നും ലി പറഞ്ഞു.
ആരോപണങ്ങൾ ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ പറഞ്ഞു. ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ലി ഇപ്പോൾ അമേരിക്കയിലാണ് താമസം.
ഹോങ്കോംഗിലെ പൊതു ജനാരോഗ്യ മേഖലയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കെ അവരുടെ സൂപ്പർവൈസർ ഡിസംബർ 31ന് വുഹാനിൽ കണ്ടെത്തിയ പുതിയൊരു തരം സാർസ് പോലുള്ള വൈറസിനെക്കുറിച്ച് പഠിക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ അതിന് വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളെയും പിന്നീട് തടഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button