CovidDeathKerala NewsLatest NewsLaw,
സാമ്പത്തിക പ്രതിസന്ധി; ബ്യൂട്ടി പാര്‍ലര്‍ ഉടമ ജീവനൊടുക്കി
കൊല്ലം : ബ്യൂട്ടി പാര്‍ലര്‍ ഉടമ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. കൊട്ടിയം മാടന്‍നട ഭരണിക്കാവ് സ്വദേശി ബിന്ദു പ്രതീപാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി ബ്യൂട്ടി പാര്‍ലര്‍ അടച്ചിട്ടതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ് ബിന്ദു ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പ്രതീപാണ് ഭര്‍ത്താവ്. വീടിനോടുചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന യുവതി ഒരു വര്‍ഷം മുമ്പ് കട വാടകയ്‌ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ അങ്ങോട്ടേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ഇതിനിടയില്‍ ലോക്ഡൗണ്‍ വന്നതോടെ കട അടച്ചിടേണ്ടി വരികയും തുടര്‍ന്ന് വന് തുകയുടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയുമായിരുന്നു. പ്രണവ്, ഭാഗ്യ എന്നിവരാണ് മക്കള്‍.