Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സന്ദർശകർക്ക് 31 വ​രെ വി​ല​ക്ക്

കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഈ​മാ​സം 31 വ​രെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ​ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം.
വീ​ടു​ക​ളി​ല്‍​ത്ത​ന്നെ ക​ഴി​യേ​ണ്ട കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ള്‍​പ്പെ​ടെ ബീ​ച്ചു​ക​ളി​ലും മ​റ്റും കൂ​ട്ട​മാ​യെ​ത്തു​ന്ന​ത് ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്‌​ട​ർ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ത​ട​യാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട സെ​ക്‌​ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ജി​ല്ല​യി​ല്‍ 144 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.


ജ​ന​ങ്ങ​ളു​ടെ​കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം വ​ലി​യൊ​ര​ള​വു​വ​രെ നി​യ​ന്ത്രി​ച്ചു നി​ര്‍​ത്താ​നാ​യ​ത്. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന ഈ ​നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍ ചെ​റി​യ ജാ​ഗ്ര​ത​ക്കു​റ​വ് പോ​ലും വ​ലി​യ പ്ര​യാ​സ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ക​യെ​ന്നും ക​ള​ക്‌​ട​ർ പ​റ​ഞ്ഞു.
അ​തി​നി​ടെ, കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ സെ​ക്‌​ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ ജി​ല്ല​യി​ല്‍ ചാ​ര്‍​ജ് ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 15820 ആ​യി. ശ​രി​യാ​യ രീ​തി​യി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​നു​മാ​ത്രം പ​തി​നാ​യി​ര​ത്തി​ലേ​റെ കേ​സു​ക​ളാ​ണ് ഇ​തി​ന​കം ചാ​ര്‍​ജ് ചെ​യ്ത​ത്. ഇ​വ​ര്‍​ക്കെ​തി​രേ പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
വ​രും​ദി​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രാ​ന്‍ സെ​ക്‌​ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍​ക്ക് ജി​ല്ലാ​ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button