ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍
പന്തളം: സിനിമ-കോമഡി താരം ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍. 10 വര്‍ഷം മുമ്ബ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. അന്ന് കെ.പി.സി.സി സെക്രട്ടറിയും ഇപ്പോള്‍ എന്‍.ഡി.എ അടൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥിയുമായ പന്തളം പ്രതാപനെതിരെ ഗ്രാമപഞ്ചായത്തില്‍ മത്സരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചില്ല.
പ്രതാപന് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഉല്ലാസിന് കോണ്‍ഗ്രസില്‍നിന്ന് വീണ്ടും ക്ഷണംകിട്ടി. ഉല്ലാസ് ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പന്തളത്തെ വേദിയിലെത്തി. ഷാള്‍ അണിച്ച് ഉമ്മന്‍ ചാണ്ടി ഉല്ലാസിനെ സ്വീകരിച്ചു. നിരവധി സിനിമകളിലും പ്രമുഖ ചാനലുകളിലെ കോമഡി ഷോകളിലും അഭിനയിച്ചുവരുകയാണ് ഉല്ലാസ്.