Editor's ChoiceKerala NewsLatest NewsNews
പൊലീസ് ആക്ട് ചർച്ച ചെയ്യേണ്ട രീതിയിൽ ചർച്ച ചെയ്തില്ല. എം എ ബേബി.

തിരുവനന്തപുരം / ഏറെ വിവാദങ്ങൾ ഉണ്ടായതിനെ തുടർന്ന് പിൻവ ലിച്ച പൊലീസ് ആക്ട് 118 എ നിയമഭേദഗതിക്കെതിരെ വീണ്ടും വിമ ർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സിപിഎമ്മിൽ ചർച്ച ചെ യ്ത് തന്നെയാണ് തീരുമാനിക്കാറുള്ളതെന്നും എന്നാൽ, പൊലീസ് ആക്ട് ചർച്ച ചെയ്യേണ്ട രീതിയിൽ ചർച്ച ചെയ്തില്ലെന്നുമാണ് ബേബി യുടെ വിമർശനം ഉണ്ടായത്. ഇത് മുഖ്യമന്ത്രിയുടെ തെറ്റല്ല. ബന്ധപ്പെട്ട പാർട്ടി ഘടകത്തിൽ വേണ്ടത്ര സമയമെടുത്ത് ചർച്ച ഉണ്ടായില്ലെന്നും എംഎ ബേബി പറയുകയുണ്ടായി. ബാർ കോഴ കേസുമായി മുന്നോട്ടു പോകുന്നത് സർക്കാരിന് താൽപ്പര്യം ഉണ്ടാ യിട്ടല്ല. ബിജു രമേശിനെ പോലെ ഒരു വ്യക്തി കോഴ കൊടുത്തു എന്ന് തറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്. ഇല്ലെങ്കിൽ കോഴയിൽ സിപിഎമ്മിനും പങ്കുണ്ടെന്ന് ജനങ്ങൾ കരുതും. എം എ ബേബി പറഞ്ഞു.