Kerala NewsLatest News
പ്രതികരണം അതിരുവിട്ടു, പൊലീസ് പൊക്കി; വീഡിയോ മുക്കി വ്ളോഗര്‍മാര്‍
കോഴിക്കോട്: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് ശേഷം അതിരുവിട്ട പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ എത്തിയ പലരും വീഡിയോ ഡിലീറ്റ് ചെയ്തു. പല വ്ളോഗര്‍മാരും പൊലീസ് നടപടി ശക്തമാക്കിയതോടെയാണ് വീഡിയോ ഡിലീറ്റ് ചെയ്തത്.
വീഡിയോകളെല്ലാം അക്കൗണ്ടുകളില്‍ നിന്ന് മണിക്കൂറുകള്ക്കുളളിലാണ്് അപ്രത്യക്ഷമായത്. അതില്‍ ചിലര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസുകാരെയും അസഭ്യം പറഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം കാവനാട് സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെ പൊലീസ് പിടികൂടിയിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ റിച്ചാര്‍ഡ് ഡിലീറ്റ് ചെയ്തെങ്കിലും പൊലീസ് ഇതില്‍ നിന്നും പിന്മാറാതെ രാത്രിയോടെ ഇയാളെ കസ്റ്റടിയിലെടുക്കുകയായിരുന്നു.