പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാം
ദുബായ്: യുഎഇ വിലക്കില്‍ ഇളവ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള യാത്രകാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഈ വിലക്കിലാണ് യുഎഇ ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം അഞ്ച് മുതല്‍ താമസ വിസാ കാലാവധി അവസാനിക്കാത്തവര്‍ക്കും യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടുഡോസുകള്‍ സ്വീകരിച്ചവര്‍ക്കും യാത്ര നടത്താം എന്നാണ് വ്യവസ്ഥ.
ഇതോടെ ഇന്ത്യ ഉള്‍പ്പെടെ പാകിസ്ഥാന്‍,ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ ആറ് രാജ്യങ്ങളിലുള്ളവര്‍ക്കും യുഎഇ ലേക്ക് യാത്ര ചെയ്യാം. കോവിഡിന്റെ വ്യാപനം കൂടിയതോടെ ഏപ്രില്‍ 25 മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് നിരവധി പ്രവാസികളുടെ ജീവിതമാര്‍ഗമാണ് നിലച്ചത്. എന്നാല്‍ വിലക്ക് നീക്കാന്‍ യുഎഇ തീരുമാനിച്ചതോടെ പ്രവാസികള്‍ ആശ്വാസത്തിലാണ്.