indiaLatest NewsNationalNews

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്ര ഇന്ന് സമാപിക്കും; ഇന്ന് യാത്ര സരൺ ജില്ലയിൽ നിന്ന്

വോട്ടു കൊള്ളയ്ക്കും ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനുമെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്ര ഇന്ന് സമാപിക്കുന്നു. പതിനാലാം ദിവസമായ ഇന്ന് യാത്ര സരൺ ജില്ലയിൽ നിന്നാണ് തുടങ്ങിയത്.

ഓഗസ്റ്റ് 17-ന് സസറാമിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ ഉൾപ്പെടെ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ യാത്രയിൽ പങ്കെടുത്തിരുന്നു. നാളെ ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം, സെപ്റ്റംബർ 1-ന് പട്നയിൽ വോട്ട് കൊള്ളക്കെതിരെ മഹാറാലി സംഘടിപ്പിക്കാനിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിലെ നേതാക്കൾ റാലിയിൽ പങ്കെടുക്കും.

അതേസമയം, യാത്രയ്ക്കിടെ പ്രധാനമന്ത്രിയെയും അമ്മയെയും കുറിച്ച് കോൺഗ്രസ് പ്രവർത്തകൻ നടത്തിയ മോശം പരാമർശത്തെ തുടർന്ന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ദർബംഗയിലെ പരിപാടിയിൽ വിവാദ പ്രസ്താവന നടത്തിയ കോൺഗ്രസ് പ്രവർത്തകൻ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പട്നയിലെ കോൺഗ്രസ് ഓഫിസിനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തി. ഇതിനെത്തുടർന്ന് കോൺഗ്രസ്സും ബിജെപിയും തമ്മിൽ ഏറ്റുമുട്ടലും അരങ്ങേറി.

Tag: Vote Adhikar Yathra led by Rahul Gandhi will conclude today; Today’s Yatra will start from Saran district

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button