ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് സമം
2026-ലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

ചെന്നൈ: ബിജെപിയുമായി ഒരിക്കലും ചേര്‍ന്ന് പോകില്ലെന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്.ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് TVK നേതാവ് വിജയ്. ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഡിഎംകെയ്ക്ക് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ടുചെയ്യുന്നതു പോലെയാണെന്നും വിജയ് പറഞ്ഞു. നാമക്കലില്‍ നടന്ന പര്യടനത്തിനിടെയായിരുന്നു വിജയ്‌യുടെ പരാമര്‍ശം. ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് സമം.ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര സജീവം. ഡിഎംകെ കുടുംബം ബിജെപിയുമായി രഹസ്യ ഇടപാടുകൾ നടത്തുന്നുണ്ടെന്നും അതിനാൽ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്കുള്ള വോട്ടാണെന്നും വിജയ് തന്റെ പ്രസംഗത്തിൽ ആരോപിച്ചു.ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. ‘ബിജെപി തമിഴ്‌നാടിന് എന്തുചെയ്തു? നീറ്റ് ഒഴിവാക്കിയോ? തമിഴ്‌നാടിന് അര്‍ഹമായ ഫണ്ട് തന്നോ?: വിജയ് ചോദിച്ചു. 2026-ലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഡിഎംകെ നേതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ വിജയ്ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. താന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. ആഴ്ച്ചയില്‍ ഒരുദിവസം മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളല്ല താനെന്നും മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഉദയനിധി പറഞ്ഞു. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. വിജയ്‌യുടെ ശനിയാഴ്ചകളിലെ ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
Voting for DMK is equivalent to voting for BJP.