വോട്ട് ക്രമക്കേട്: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട്
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിനിടെ, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ പേരും ഇരട്ട വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം. തൃശൂരിനൊപ്പം, കൊല്ലത്തെയും വോട്ടർ പട്ടികയിൽ സുഭാഷിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തിലെ കുടുംബവീടായ ‘ലക്ഷ്മി നിവാസ്’ മേൽവിലാസത്തിലാണ് ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിൽ അദ്ദേഹത്തിന്റെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊല്ലത്ത് അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമല്ല.
വോട്ട് ക്രമക്കേട് ആരോപണത്തിൽ ബിജെപിക്കെതിരെ കൂടുതൽ തെളിവുകൾ ഉയർന്നുവരികയാണ്. ആലത്തൂർ മണ്ഡലത്തിലെ വേലൂർ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥി ഹരിദാസിനെയും, സുരേഷ് ഗോപിയുടെ മുൻ ഡ്രൈവറായ അജയകുമാറിനെയും പൂങ്കുന്നത്ത് ക്യാപ്പിറ്റൽ വില്ലേജ് ഫ്ലാറ്റിൽ ചേർത്തുവെന്ന വിവരമുണ്ട്.
അതേസമയം, മലപ്പുറം സ്വദേശിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ വി. ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് ചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒന്നര വർഷമായി തൃശൂരിൽ താമസിച്ച് സംഘടനാ ചുമതല നിർവഹിക്കുന്നതിനാലാണ് തന്റെ പേര് അവിടെ ചേർത്തതെന്ന് ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ, സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി.
Tag: Voting irregularities: Suresh Gopi’s brother subhash gopi also casts double vote