Latest NewsNationalUncategorized

മാതാ വെെഷ്ണോ ദേവി ക്ഷേത്രത്തിനു സമീപം വൻ തീപിടിത്തം

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാതാ വെെഷ്ണോ ദേവി ക്ഷേത്രത്തിനടുത്ത് വൻ തീപിടിത്തം. പ്രധാന ശ്രീകോവിലിന് കുറച്ചകലെയാണ് തീപിടിത്തം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇലക്‌ട്രിക് ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ജമ്മു പൊലീസ് ഇൻസ്പെക്ടർ ജനറൽ മുകേഷ് സിം​ഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിയാസി ജില്ലാ കളക്ടർ എസ്. ചരന്ദീപ് സിം​ഗുമായി സംസാരിച്ച്‌, സ്ഥിതി​ഗതികൾ വിലയിരുത്തിയതായും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിം​ഗ് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button