ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ 80:20 അനുപാതം സാമുദായിക വിഭജനമുണ്ടാക്കി- പാലൊളി മുഹമ്മദ് കുട്ടി
കൊച്ചി: ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 80:20 അനുപാതം സാമുദായിക വിഭജനമുണ്ടാക്കുന്നതായിരുന്നെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. നിലവിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത അദ്ദേഹം യുഡിഎഫ് സര്‍ക്കാരാണ് ഇത് കൊണ്ടുവന്നതെന്നും പറഞ്ഞു.
മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുഡിഎഫ് 80:20 എന്ന അനുപാതം കൊണ്ടുവന്നത്.
ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നായിരുന്നു എല്‍ഡിഎഫിന്റെ നിലപാട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നും പാലൊളി മുഹമ്മദ് കുട്ടി പ്രതികരിച്ചു.
2015ലെ ഉത്തരവ് പ്രകാരമുള്ള 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. നിലവിലെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. 2015ലെ സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് ഹര്‍ജിക്കാരും ചൂണ്ടിക്കാട്ടിയിരുന്നു.