“ഒരു മികച്ച പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചരിത്രം താങ്കളെ വിലയിരുത്തും” – വി.ടി ബല്‍റാം
തിരുവനന്തപുരം: സ്ഥാനൊഴിയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് വി.ടി ബല്‍റാം.ഭരണകൂട നെറികേടുകളേയും കാട്ടുകൊള്ളകളേയും തുറന്നുകാട്ടിയും ജനദ്രോഹ നടപടികളെ തിരുത്തിച്ചും മികച്ച പ്രതിപക്ഷ നേതാവായി ചരിത്രം താങ്കളെ വിലയിരുത്തുമെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വി.ഡി സതീശനെ അഭിനന്ദിച്ചു കൊണ്ടുള്ള ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാമിന്റെ പ്രതികരണം.
‘കഴിഞ്ഞ അഞ്ച് വര്‍ഷം വിശ്രമരഹിതമായി താങ്കള്‍ പ്രവര്‍ത്തിച്ചു. ഭരണകൂട നെറികേടുകളേയും കാട്ടുകൊള്ളകളേയും തുറന്നുകാട്ടി. ജനദ്രോഹ നടപടികളെ തിരുത്തിച്ചു. കേരളീയ മനസ്സാക്ഷിയുടെ സംരക്ഷകനായി. ഓരോ യുഡിഎഫ് പ്രവര്‍ത്തകനേയും ചേര്‍ത്തു നിര്‍ത്തി അഭിമാനകരമായ പ്രവര്‍ത്തനം നടത്തി. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇനിയും താങ്കള്‍ ഈ പ്രസ്ഥാനത്തിന് മുന്നില്‍ നില്‍ക്കണം. ഒരു മികച്ച പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചരിത്രം താങ്കളെ വിലയിരുത്തും ഉറപ്പ്’.