നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന് ; വി ടി ബല്‍റാം
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജിയില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഏത് ധാര്‍മ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങള്‍ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്ബോള്‍, രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്താന്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന് എന്നും വി.ടി ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
വി.ടി ബല്‍റാമിന്റെ കുറിപ്പ്:
ഏത് ധാര്‍മ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങള്‍ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്ബോള്‍, രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്താന്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്?
ജലീല്‍ ബന്ധുവിന് വേണ്ടി നിയമം ലംഘിച്ച് ഇടപെട്ടു എന്ന് ലോകായുക്ത ഇപ്പോഴാണ് രേഖകളൊക്കെ പരിശോധിച്ച് കണ്ടെത്തിയത് എങ്കിലും ജലീലിനത് നേരത്തേ തന്നെ അറിയാവുന്നതായിരുന്നല്ലോ. ധാര്‍മ്മികത ഉണരേണ്ടിയിരുന്നത് ആ ഘട്ടത്തിലായിരുന്നില്ലേ? ജലീലിന്‍്റെ ഇടപെടലിനെ അംഗീകരിക്കുന്ന നിലയില്‍ ഫയലില്‍ ഒപ്പുവച്ച പിണറായി വിജയനും ഇതൊക്കെ നേരത്തേ തന്നെ അറിയാവുന്ന കാര്യമാണ്.
പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൂണ്ടിക്കാട്ടുന്നതും ഇതാെക്കെത്തന്നെയായിരുന്നു. എന്നിട്ടും വിമര്‍ശനമുന്നയിച്ചവരോട് മുഴുവന്‍ പുച്ഛവും വെല്ലുവിളിയുമായി നടന്നിരുന്നയാളാണ് മന്ത്രി ജലീല്‍. അതിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു പിണറായി വിജയനും സിപിഎമ്മും.
അനധികൃതമായി ബന്ധുവിനെ നിയമിച്ചതില്‍ എന്താണിത്ര തെറ്റ് എന്നായിരുന്നു മറ്റ് സിപിഎം മന്ത്രിമാരുടെ വക്കാലത്ത്. എന്നിട്ടാണിപ്പോ അവരൊക്കെ ധാര്‍മ്മികതയുടെ അവകാശവാദങ്ങളുമായി ഉളുപ്പില്ലാതെ കടന്നു വരുന്നത്.
അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമം പോലും പരാജയപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന എല്‍ഡിഎഫ് മന്ത്രി എന്ന വിശേഷണമായിരിക്കും ചരിത്രത്തില്‍ കെ ടി ജലീലിന്. അദ്ദേഹത്തേപ്പോലൊരാള്‍ അതില്‍ കൂടുതലൊന്നും അര്‍ഹിക്കുന്നില്ല.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10158450054669139&width=500&show_text=true&height=345&appId" width="500" height="345" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>