Kerala NewsLatest News
സമര പരിപാടികള്‍ നിര്‍ത്തിവച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികള്‍ നിര്‍ത്തിവച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നാസിറുദ്ദീന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഈ് തീരുമാനമുണ്ടായത്.
ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. നാളെ അസംബ്ലിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കും.