Kerala NewsLatest News

വാളയാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു; എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. രണ്ട് കുട്ടികളുടെയും മരണത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പാലക്കാട് പോക്സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

മൂന്ന് പ്രതികള്‍ക്കെതിരെയാണ് കേസ്. പോക്സോ, എസ്.സി എസ്.ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

വാളയാര്‍ അട്ടപ്പള്ളത്ത് 13കാ​​രി​​​യെ 2017 ജ​​നു​​വ​​രി 13നും സഹോദരിയായ ​​ഒ​​മ്ബ​​തു വ​​യ​​സ്സു​​കാ​രി​യെ മാ​​ര്‍​​ച്ച്‌ നാ​​ലി​​നും തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​താ​​യി ക​​ണ്ടെ​​ത്തിയിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സി.ബി.െഎക്ക് വിട്ടത്.

കേസിലെ കുറ്റക്കാരെയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്‌ പെണ്‍കുട്ടികളുടെ അമ്മ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്താണ് ഇവര്‍ മത്സരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button