യുദ്ധം അവസാനിച്ചു; ഗസ സമാധാനത്തിലേക്ക്, സമാധാനക്കരാറിൽ ഒപ്പുവെച്ചു

രണ്ടുവർഷമായി നീണ്ടുനിന്ന ഗാസ യുദ്ധത്തിന് അവസാനം. ഈജിപ്ത്, ഖത്തർ, തുർക്കി, അമേരിക്ക എന്നിവയുടെ നേതാക്കൾ ഒപ്പുവെച്ച സമാധാന കരാറോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര ഉച്ചകോടിയിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. എന്നാൽ, ഇസ്രയേലിന്റെയും ഹമാസിന്റെയും നേതാക്കൾ കരാറിൽ ഒപ്പുവെച്ചിട്ടില്ല.
ഗാസയിലെ വെടിനിർത്തൽ കരാർ “വേദനാജനകമായ ഒരു ദുരന്തസ്വപ്നത്തിന് അറുതിയാക്കുന്നതാണ്” എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. “വൈറ്റ് ഹൗസിൽ ഇസ്രയേലിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ സുഹൃത്ത് ട്രംപാണ്,” എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തെ പ്രശംസിച്ചു. ഗാസയുടെ പുനർനിർമ്മാണത്തിൽ താൻ പ്രധാന പങ്കുവഹിക്കുമെന്ന് ട്രംപ് ഇസ്രയേൽ പാർലമെന്റിൽ വ്യക്തമാക്കി.
രണ്ടുവർഷം നീണ്ട യുദ്ധത്തിന് ശേഷം മധ്യപൂർവ്വേഷ്യയിൽ സമാധാനത്തിന്റെ പുതിയ പുലരി തെളിഞ്ഞിരിക്കുകയാണ്. ഒക്ടോബർ 7-നാണ് ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണം നടന്നത്. തുടർന്ന് 251 പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. മുമ്പ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചിരുന്നു. ശേഷിച്ച 48 പേരിൽ ജീവിച്ചിരിക്കുന്ന 20 പേരെയാണ് ഇന്ന് വിട്ടയച്ചത്.
Tag: war is over; Gaza is moving towards peace, a peace agreement has been signed