international newsLatest NewsWorld

“ലക്ഷ്യം കൈവരിക്കുന്നതുവരെ യുദ്ധം തുടരും”; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

“ലക്ഷ്യം കൈവരിക്കുന്നതുവരെ യുദ്ധം തുടരും” എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. രാജ്യത്തിന്റെ നിലനില്പിനും ഭാവിക്കും വേണ്ടി മാത്രമല്ല, ഹമാസ് ഭരണം അവസാനിപ്പിച്ച് ഗാസയെ ഇസ്രയേലിന് ഭീഷണിയല്ലാത്ത പ്രദേശമാക്കാൻ വേണ്ടിയും യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് നെതന്യാഹു പ്രതികരിച്ചത്. “നാം തീരുമാനങ്ങളുടെ ദൗർഭാഗ്യകരമായ ദിവസങ്ങളിലാണ് നിൽക്കുന്നത്. എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഹമാസ് ഭരണാധികാരം അവസാനിപ്പിക്കുക, ഗാസയെ ഇസ്രയേലിന് ഭീഷണിയല്ലാത്ത സ്ഥലമാക്കുക — ഇതുവരെ യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നേടുന്നത് വരെ പോരാട്ടം തുടരും. വേദനയോടൊപ്പം, രാജ്യത്തിന്റെ പ്രതിരോധശേഷിയിൽ അഭിമാനം തോന്നുന്നു. നമ്മുടെ സൈനികരും കമാൻഡർമാരും എതിരാളികളെ ശക്തമായി നേരിടുന്നു. നമ്മെ എതിര്‍ത്തവർ പരാജയപ്പെടുന്നു. ഇറാനിയന്‍ ആക്‌സിസിനെ നാം ഒരുമിച്ച് തകര്‍ക്കുകയും, പശ്ചിമേഷ്യയുടെ ഭാവി നാം രൂപപ്പെടുത്തുകയും ചെയ്യും,” നെതന്യാഹു പറഞ്ഞു.

ഇതിനിടെയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച 20 ഇന ഗാസ പദ്ധതി സംബന്ധിച്ച ചര്‍ച്ചകൾ ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്നത്. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കഴിഞ്ഞ രണ്ട് വെടിനിര്‍ത്തൽ ലംഘനങ്ങൾ ഉദാഹരിച്ച്, യുദ്ധം അവസാനിപ്പിക്കാനുള്ള ഉറപ്പുള്ള കരാർ വേണമെന്നു വ്യക്തമാക്കി. “നാം ചര്‍ച്ചയ്ക്ക് എത്തിയിരിക്കുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെ. ഗാസയിൽ നിന്നു ഇസ്രയേല്‍ പിന്മാറുമെന്നും തടവുകാരെ കൈമാറുമെന്നും ഉറപ്പാക്കണം,” ഹയ്യ എജിപ്ത്യന്‍ ചാനലായ അൽ ഖഹിറ അൽ ഇഖ്ബാരിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗാസിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരം നിലവിലുണ്ടെന്നും കരാർ അടുക്കെയാണ് എന്ന് ട്രംപ് പ്രതികരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ്– ഇസ്രയേല്‍ വെടിനിര്‍ത്തൽ പാലിച്ചാൽ, കരാർ പാലനത്തിന് അമേരിക്ക എല്ലാ സഹായവും നൽകുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, യാരെദ് കുഷ്‌നർ എന്നിവർ ചര്‍ച്ചയിൽ പങ്കെടുത്തു.

Tag: The war will continue until the goal is achieved”; Israeli Prime Minister Benjamin Netanyahu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button