Kerala NewsLatest News
‘ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകും’: എം കെ മുനീറിനും കുടുംബത്തിനും വധഭീഷണി
താലിബാൻ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം കെ മുനീർ എം എൽഎയ്ക്ക് ഭീഷണിക്കത്ത്. ‘ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാനെതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്.മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്.
24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിക്കണമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു.കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍.എസ്.എസ് സ്‌നേഹവും കാണുന്നു.ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്.
ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും എം.കെ മുനീര്‍ അറിയിച്ചു. താലിബാൻ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്.