കോവിഡ് ഡെല്‍റ്റ വകഭേദം; സൗദിയിലും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കോവിഡ് ഡെല്‍റ്റ വകഭേദംവ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സൗദിയിലും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.ഇതേതുടര്‍ന്ന് മുഴുവന്‍ ആളുകളും വേഗത്തില്‍ രണ്ട് ഡോസ് കുത്തിവെപ്പുകളുമെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.ജനിതകമാറ്റം സംഭവിച്ച വൈറസുകളില്‍ ഏറ്റവും അപകടകാരിയാണ് ഡെല്‍റ്റ.
ലോകത്ത് 135 രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഡെല്‍റ്റയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയുള്‍പ്പെടെയുള്ള മിഡിലീസ്റ്റ് രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപിച്ചാല്‍ ആരോഗ്യ സംവിധാനങ്ങളില്‍ വന്‍ അപകടങ്ങളുണ്ടാക്കുമെന്ന്, ലോകാരോഗ്യ സംഘടനയുടെ മിഡിലീസ്റ്റ് റിജ്യണല്‍ ഡയരക്ടര്‍ അഹമ്മദ് അല്‍ മന്ദാരി പറഞ്ഞു. വളരെ വേഗത്തിലാണ് ഇതിന്റെ വ്യാപനം നടക്കുന്നത്. ഡെല്‍റ്റയുടെ ഒറിജിനല്‍ വൈറസ് ശരീരത്തില്‍ പ്രവേശിച്ചവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുവാനുള്ള സാധ്യത 287 ശതമാനംവരെയാണ്.