ട്രംപ് അനുകൂലികൾ സായുധ കലാപം നടത്തിയേക്കുമെന്ന് മുന്നറിയിപ്പ്.

വാഷിങ്ടൺ/ കാപിറ്റൽ ഹിൽ കലാപം ഉയർത്തിയ വിവാദങ്ങൾക്ക് പിറകെ, നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ജനുവരി 20 വരെ വലതുപക്ഷ തീവ്രവാദികൾ സായുധകലാപം നടത്തിയേക്കുമെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മുന്നറിയിപ്പ്. വാഷിങ്ടൺ ഡി.സിക്കു പുറമെ 50 സംസ്ഥാന തലസ്ഥാനത്തും വലതുപക്ഷ തീവ്രവാദികൾ കലാപത്തിനുള്ള തയാറെടുപ്പിലാണ്.
എഫ്.ബി.ഐയുടെ മുന്നറിയിപ്പ് വന്നതോടെ ജനുവരി 24 വരെ തലസ്ഥാനമായ വാഷിങ്ടണിൽ പ്രസിഡൻറ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓൺലൈൻ ശൃംഖല വഴിയാണ് ട്രംപ് അനുകൂല തീവ്രവാദികൾ കലാപത്തിന് ആഹ്വാനം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജനുവരി 16 മുതൽ 20 വരെ കലാപം നടത്താനാണ് ആഹ്വാനമെന്ന് യു.എസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാപിറ്റൽ മന്ദിരത്തിനു പുറത്ത് സത്യപ്രതിജ്ഞ ചെയ്യാനാണ് ബൈഡന്റെ നീക്കം. ഇക്കാര്യത്തിൽ ഭയമൊന്നുമില്ലെ ന്നാണ് ബൈഡൻ പരചിട്ടുള്ളത്.അതേസമയം, ഹോം ലാൻഡ് സുരക്ഷാസേനയുടെ ആക്ടിങ് സെക്രട്ടറി ചാഡ് വോൾഫ് രാജിയെ തുടർന്ന് പീറ്റർ ഗയ്നോർക്ക് പകരം ചുമതല നൽകിയിട്ടുണ്ട്.