പത്തുവർഷമായി രഹസ്യബന്ധം, ഒടുവിൽ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി ബറുച്ചിൽ ഉപേക്ഷിച്ചു.

ന്യൂഡൽഹി / ഡല്‍ഹിയിൽ കാണാതായ വ്യാപാരിയെ കൊലപ്പെ ടുത്തി വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി ഗുജറാത്തിലെ ബറുച്ചിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. വ്യാപാരി നീരജ് ഗുപ്ത(45) യുടെ തിരോധാനം സംബന്ധിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ നീരജ് ഗുപ്തയുടെ ജീവനക്കാരിയും കാമുകനും ചേർന്ന് കൊലനടത്തിയതെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. നീരജ് ഗുപ്തയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഗുജറാത്തിലെ ബറൂച്ചിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയി രിക്കുന്നത്. നവംബർ 14 മുതൽ ആണ് നീരജിനെ കാണാതാവുന്നത്. നീരജിന്റെ സുഹൃത്ത് നൽകിയ പരാതിലാണ് പൊലീസ് കേസെടുത്തത്വ അന്വേഷണം തുടങ്ങുന്നത്. നീരജിന്റെ തിരോധാ നവുമായി ബന്ധപ്പെട്ട് കരോൾ ബാഗിൽ നീരജ് നടത്തുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഫൈസലിനെ സംശയം ഉണ്ടെന്ന് നീരജിന്റെ ഭാര്യ മൊഴി നൽകുകയായിരുന്നു. തുടർന്ന് പോലീസ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തു. നീരജിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ ഫൈസലുമായി (29) കഴിഞ്ഞ പത്ത് വർഷത്തോ ളമായി നീരജിന് രഹസ്യബന്ധം ഉണ്ടായിരുന്നു എന്നാണു ഭാര്യ മൊഴി നൽകുന്നത്. സംഭവത്തിൽ ഫൈസൽ, പ്രതിശ്രുത വരൻ ജുബെർ(28) ഫൈസലിന്റെ മാതാവ് ഷഹീൻനാസ്(49) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫൈസലിന്റെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ച തോടെയാണ് നീരജും, ഫൈസലും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്. വിവാഹത്തെ നീരജ് ശക്തമായി എതിർക്കുകയായിരുന്നു. നവംബർ 13 ന് ഫൈസലിന്റെ ആദർശ് നഗറിലുള്ള വാടകവീട്ടിൽ വിവാഹത്തിൽ നിന്ന് പിൻമാറണമെന്നു ആവശ്യപ്പെട്ടുകൊണ്ടാണ് നീരജ് എത്തുന്നത്. നീരജ് അവിടെ എത്തുമ്പോൾ ഫൈസലിന്റെ വീട്ടിൽ കാമുകൻ ജുബെറും ഷഹീൻനാസും ഉണ്ടായിരുന്നു. വിവാഹ ത്തിൽ നിന്ന് പിൻമാറില്ലെന്ന് ഫൈസൽ നിലപാട് എടുത്ത താണ് വാക്ക് തർക്കത്തിലേക്ക് എത്തുന്നത്. വാക്കുതർ ക്കത്തിനിടെ പ്രകോപിതനായ ജുബെർ ഇഷ്ടിക കൊണ്ട് നീരജിന്റെ തലയിൽ ഇടിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ജുബെർ നീരജിന്റെ വയറ്റിൽ മൂന്നുതവണ കുത്തുകയും, കഴുത്തറുത്ത് മരണം ഉറപ്പാക്കുകയു മായിരുന്നു. തുടർന്ന് മാർകെറ്റിൽ പോയി ജുബെർ ഒരു പുതിയ സ്യൂട്ട് കേസ് വാങ്ങി. മൃതദേഹം മൂന്നുപേരും ചേർന്നു വെട്ടിനുറുക്കി കഷണങ്ങളാക്കി സ്യൂട്ട് കേസിലാക്കി മൂടി. ഒരു റെയിൽവേ പാൻട്രി ജീവനക്കാരനായ ജുബെർ ടാക്സി കാറിൽ ആണ് നീരജിന്റെ മൃതദേഹം അടങ്ങിയ പെട്ടിയുമായി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. പെട്ടിയുമായി പിന്നെ രാജധാനി എക്സ്പ്രസിൽ ഗുജറാത്തിലെ ബറുച്ചിൽ എത്തിച്ചു മൃതദേഹം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച ഇഷ്ടികയും കത്തിയും ഫൈസലിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.