DeathLatest NewsLaw,NationalNews
ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം
മുംബൈ: ഹെലികോപ്റ്റര്‍ ബ്ലേഡ് തലയില്‍ വീണ് പരിക്ക് പറ്റിയ യുവാവിന് അന്ത്യം. ഷെയ്ഖ് ഇസ്മയില്‍ ഷെയ്ക് ഇബ്രാഹിം എന്ന 24 കാരനാണ് ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിനിടെ ബ്ലേഡ് തലയില്‍ വീണ് പരിക്ക് പറ്റി മരണപ്പെട്ടത്.
രണ്ട് വര്‍ഷമായി ഇയാള്‍ ഹെലികോപ്റ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തിയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് അപകടം പറ്റിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.