മനം നിറച്ച് മലപ്പുറത്തെ മൂന്ന് വെള്ളചാട്ടങ്ങള്‍..!എന്നാല്‍ ഇത് സഞ്ചാര വകുപ്പിന്‍രെ ഭൂപടത്തില്‍ ഇല്ല
അറിയപ്പെടുന്നതും അല്ലാത്തതുമായ ധാരാളം പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് മലപ്പുറം ജില്ലയില്‍ ഉള്ളത്.അത്തരത്തിലുള്ളവയാണ് ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഓടക്കയത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങള്‍.എന്നാല്‍ ഏറെ സഞ്ചാരികള്‍ എത്തുന്ന ഇവ വിനോദ സഞ്ചാര വകുപ്പിന്റെ ഭൂപഠത്തില്‍ ഇല്ല എന്നതാണ് ശ്രദ്ദേയം…
കൊടമ്പുഴ, തോണിപ്പാറ, കൂരങ്കല്ല് എന്നീ വെള്ളച്ചാട്ടങ്ങളാണുള്ളത്…
.പശ്ചിമ ഘട്ട മലനിറകളില്‍ നിന്നാണ് മൂന്നിന്റെയും ഉത്ഭവം.
രൗദ്ര ഭാവത്തിലുള്ള കരിമ്പാറക്കെട്ടുകളെതഴുകി താഴേക്ക് പതിക്കുന്ന ഈ മൂന്ന് വെള്ളച്ചാട്ടങ്ങളും മഴക്കാലത്തു അതിന്റെ പൂര്‍ണ്ണ സൗന്ദര്യത്തിലെത്തും
70 മീറ്ററോളം ഉയരത്തില്‍ നിന്നും പളുങ്ക് മണികള്‍ വിതറുന്ന വിധം താഴേക്ക് പതിക്കുന്നതാണ് കൊടുമ്പുഴ വെള്ളച്ചാട്ടം.പ്രധാനറോഡില്‍ നിന്നും ഏറെ അകലെ കൊടുമ്പുഴ ആദിവാസി കോളനിക്ക് അടുത്തുള്ള വന പ്രദേശത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.ദൃശ്യ ഭംഗി ആവോളം ആസ്വദിക്കണമെങ്കില്‍ വാന്മരങ്ങളും ഹരിത ഭംഗിയും നിറഞ്ഞ ചുറ്റുപാടുകളെയും കീറി മുറിച്ചു മുകളില്‍ എത്തണം.
തോണിപ്പാറ വെള്ളിച്ചാട്ടം..ഏതാണ്ട് 80മീറ്റര്‍ ഉയരത്തില്‍ നിന്നും തട്ട് തട്ട്കളായുള്ള പാറകളെ തലോടി പാല്‍ പുഴ പോലെ താഴോട്ടു ഒഴുകുകയാണ്. മുകള്‍ ഭാഗത്തു തോണിയുടെ ആകൃതിയില്‍ വെള്ളം ഒഴുകുന്നത് കൊണ്ടാണ് ഇതിന് തോണിപ്പാറ വെള്ളച്ചാട്ടം എന്ന പേര് ലഭിച്ചത്.. പൊന്‍പാറ മലയില്‍ നിന്നാണ് ഉത്ഭവം എന്നാണ് പറയുന്നത്.
കൂരങ്കല്ല് വെള്ളച്ചാട്ടം…ഏതാണ്ട് 200 മീറ്റര്‍ ഉയരത്തില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്നു ഇതിന്റെ പൂര്‍ണ്ണ സൗന്ദര്യം ആവോളം ആസ്വദിക്കണമെങ്കില്‍ പച്ചപ്പണിഞ്ഞ കാട്ടുകാഴികളിലൂടെ നടന്നു ഈ പരക്കെട്ടുകള്‍ക്ക് മുകളിലെത്തണം