keralaKerala NewsLatest News

വയനാട്; വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ

വയനാട്ടിൽ സഹപ്രവർത്തകയായ വനിതാ ഉദ്യോഗസ്ഥയെ അർധരാത്രിയിൽ ഓഫീസിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖകളാണ് നടപടിക്ക് വഴിവച്ചത്. കേസ് പടിഞ്ഞാറത്തറ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

സംഭവത്തിൽ വനംവകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നു. പുറത്തുവന്ന ശബ്ദരേഖയിൽ, പരാതിയിൽ നിന്ന് പിൻമാറാൻ യുവതിയെ സമ്മർദത്തിലാക്കുന്നതും, തെറ്റ് സംഭവിച്ചുവെന്ന് സമ്മതിച്ച് “നാറ്റിക്കരുത്” എന്ന് ആവശ്യപ്പെടുന്നതും, കേസിന് പോകാതിരുന്നാൽ എന്തും ചെയ്യാമെന്ന വാഗ്ദാനവും, പണം നൽകി സ്വാധീനിക്കാൻ നടത്തിയ ശ്രമവും വ്യക്തമാക്കുന്നുണ്ട്. അതിജീവിതയ്ക്കു നേരിട്ട അപമാനത്തിന് ആരാണ് ഉത്തരവാദിയെന്ന് ചോദിക്കുന്ന ജീവനക്കാരിയുടെ പ്രതികരണവും രേഖയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ആഴ്ചയാണ് യുവ ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. ആദ്യം രതീഷ് കുമാറിനെ സുഗന്ധഗിരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് മാറ്റിയിരുന്നെങ്കിലും, ഇപ്പോൾ സസ്‌പെൻഷൻ ഉത്തരവോടെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ്.

Tag: Wayanad; Forest officer suspended for attempting to molest female officer

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button