keralaKerala NewsLatest News

ആശുപത്രികളിലെ ഉപകരണ ക്ഷാമം: ഇടക്കാല ധനസഹായവുമായി സർക്കാർ

സംസ്ഥാനത്തെ ആശുപത്രികളിലെ ഉപകരണ ക്ഷാമം കുറയ്ക്കുന്നതിനായി സർക്കാർ അടിയന്തര ഇടപെടലുമായി മുന്നോട്ട് വന്നു. കുടിശ്ശിക തീർക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു. ഇതിൽ 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും കൈമാറും.

അതേസമയം, കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് പ്രത്യേകം ഇടക്കാല ധനസഹായം അനുവദിച്ചിട്ടുണ്ട്. കെഎംഎസ്സിഎല്ലിന് 50 കോടി രൂപയാണ് അനുവദിച്ചത്.

എന്നാൽ, 2024 ഫെബ്രുവരി മുതൽ മാർച്ച് 25 വരെ കുടിശ്ശിക തീർക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. തുക അക്കൗണ്ടിൽ എത്തി credited ആയതിനുശേഷമേ വിതരണം പുനരാരംഭിക്കൂവെന്നുമാണ് അവർ വ്യക്തമാക്കുന്നത്.

ഉപകരണ ക്ഷാമം മൂലം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ ശസ്ത്രക്രിയകൾ തടസ്സപ്പെടാൻ സാധ്യത ഉണ്ടെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി നേരത്തെ തന്നെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി ഗുരുതര പ്രതിസന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

Tag: Equipment shortage in hospitals: Government provides interim financial assistance

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button