keralaKerala NewsLatest News

വയനാട് തുരങ്കപാത നിർമ്മാണം പുനഃപരിശോധിക്കണം; കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്റർ

വയനാട് തുരങ്കപാതയ്ക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് പുല്ലൂരാംപാറിലാണ് പോസ്റ്ററുകൾ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് യുഎപിഎ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിണറായി സർക്കാരിന്റെ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് പോസ്റ്റർ പ്രചരിച്ചത്.

സംഭവത്തിന്റെ അന്വേഷണം താമരശേരി ഡിവൈഎസ്പിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പും (SOG) വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തെ തകർക്കുന്ന തുരങ്കപാത നിർമ്മാണം പുനഃപരിശോധിക്കണമെന്ന് പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ വൈത്തിരിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പി. ജലീലിന്റെ മരണത്തിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും, കീഴടങ്ങിയ മാവോയിസ്റ്റുകൾക്കുള്ള പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

Tag: Wayanad tunnel construction should be reconsidered; Maoist poster in Kozhikode

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button