Kerala NewsLatest News
ഇന്ധനവില ഇന്നും കൂടി, വര്‍ദ്ധനവ് തുടര്‍ച്ചയായ പന്ത്രണ്ടാം ദിനം

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92.07 രൂപയും, ഡീസലിന് 86.60 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി.തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്.10 ദിവസത്തിനിടെ പെട്രോളിന് 2.9രൂപയും, ഡീസലിന് 3.31 രൂപയുമാണ് കൂട്ടിയത്.
അതേസമയം രാജസ്ഥാന് പിന്നാലെ മദ്ധ്യപ്രദേശിലും പെട്രോള്‍ വില 100 രൂപ കടന്നു. ഇവിടങ്ങളില്‍ സംസ്ഥാന വില്പന നികുതി താരതമ്യേന കൂടുതലായതാണ് കാരണം. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പെട്രോളിന് 100.13 രൂപയും മദ്ധ്യപ്രദേശിലെ അനുപ്പൂരില്‍ 100.25 രൂപയുമാണ് വില.