CovidDeathEditor's ChoiceHealthKerala NewsLatest NewsLocal NewsNews

കൊവിഡ് സ്ഥിതി ഗുരുതരം,കേരളത്തിൽ മരണനിരക്ക് ഉയരും.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൊവിഡ് മരണനിരക്ക് ഉയർന്നേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ. രോഗം ബാധിച്ച എല്ലാ പ്രായപരിധിയിൽപ്പെട്ടവർക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാൽ വരും ആഴ്ചകൾ നിർണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച്‌ 592 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരിൽ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്. മരിച്ചവരിൽ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്‌കരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്.

ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്ന് പേരും 18 വയസിനും 40നും ഇടയിലുള്ള 26 പേരും 41നും 59നും ഇടയിലുള്ള 138 പേരും കൊവിഡ് ബാധിച്ച്‌ മരിച്ചു.60വയസിന് മുകളിലുളള 405 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച്‌ മരിച്ചത്. സംസ്ഥാനത്ത് മരിച്ചവരിൽ 72.73 ശതമാനം പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button