വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ്. വാളാട് ടൗൺ അടക്കമുള്ള 3 വാർഡുകൾ പൂർണ്ണമായും അടച്ചു.

വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ്. വാളാട് ടൗൺ അടക്കമുള്ള 3 വാർഡുകൾ പൂർണ്ണമായും അടച്ചു.
വയനാട് ജില്ലയിലെ തവിഞ്ഞാലില്‍ വാളാട് കൂടംക്കുന്നിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് കൂടി പനി ലക്ഷണങ്ങള്‍ കണ്ടതോടെ പ്രദേശത്ത് കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. 40 ലധികം ആളുകൾക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഈ ചടങ്ങിൽ പങ്കെടുത്തവർ
വിവാഹ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. ജൂലൈ 19 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ച വാളാട് സ്വദേശി സി.വി മൊയ്തുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ചിലർ ജൂലൈ 23 വ്യാഴാഴ്ചയും, 25 ശനിയാഴ്ചയും വാളാട് പ്രദേശത്തെ രണ്ട് വിവാഹാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചവർക്ക് നിരവധി സമ്പർക്ക പട്ടികയുള്ളതായിട്ടാണ് വയനാട്ടിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നത്. പഞ്ചായത്ത് അധികൃതരുടെ നിർദേശം പ്രകാരം വാളാട് ടൗൺ അടക്കമുള്ള 3 വാർഡുകൾ പൂർണ്ണമായും അടച്ചിട്ടുണ്ട്.