CovidDeathKerala NewsLatest NewsLaw,
കറുത്തവാവ് ബലി തര്‍പ്പണം പുലര്‍ച്ചെ
തിരുവനന്തപുരം: കര്‍ക്കടകത്തിലെ കറുത്തവാവ് നാളെ. ഇന്ന് രാത്രി 7.30 മുതല്‍ നാളെ രാത്രി 7.30 വരെയാണ് കറുത്തവാവായി കണക്കാക്കുന്നത്.
പിതൃക്കള്‍ക്ക് ബലി തര്‍പ്പണം നടത്താന്‍ ഏറ്റവും അനുയോജൃമായ ദിനമാണ് കറുത്തവാവ്. അതിനാല്‍ ഇന്ന് ഒരിക്കല്‍ വൃതം അനുഷ്ടിച്ച് നാളെ ബലി തര്‍പ്പണം നടത്താം.
നാളെ പുലര്‍ച്ചെ 3.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ബലി തര്‍പ്പണം നടത്താന്‍ അനുയോജ്യമായ സമയമാണ്. അതേ സമയം ലോക്ഡൗണ്‍ നിയന്ത്രണം നില്‍ക്കുന്നതിനാല്‍ ഇത്തവണത്തെ ബലി തര്‍പ്പണം അമ്പലങ്ങളില്‍ നടത്താനുള്ള അനുവാദം വിശ്വാസികള്‍ക്കില്ല.