Editor's ChoiceKerala NewsLatest NewsLocal NewsNewsTech

നവകേരള ഐ പി ടിവിയുടെ പാലക്കാട് ന്യൂസ് ബ്യൂറോക്ക് ഞായറാഴ്ച തിരി തെളിയും.

വാർത്തകളിലെ വ്യത്യസ്തതകൾ കൊണ്ട് മലയാള മാധ്യമ രംഗത്ത് വളരെ കുറച്ചു കാലത്തിനുള്ളിൽ ജനപ്രിയമായി മാറിയ ഐ പി ടി വി യായ നവകേരള ന്യൂസ് ടി വിയുടെ പാലക്കാട് ന്യൂസ് ബ്യൂറോ ജൂലൈ 12 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
മലബാർ മീഡിയ ആൻഡ് പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ ഐ പി ടിവി സംരംഭം, ന്യൂസ്, എന്റർടൈൻമെൻറ് ചാനലുകളുടെ ഒരു കൂട്ടായ്മയാണ്. കേരളത്തിലെ മാധ്യമ രംഗത്ത് ഇതിനകം ശക്തമായ ഇടപെടലുകളാണ് നവകേരള ന്യൂസ് നടത്തിയിട്ടുള്ളത്. ഡിജിറ്റൽ മാധ്യമങ്ങൾ
മാധ്യമ ലോകത്ത് പുത്തൻ ചരിത്രം എഴുതുവാനുള്ള വൻ കുതിപ്പിലേക്ക് ഇന്ത്യയിലടക്കം നീങ്ങുമ്പോൾ, നവകേരള ന്യൂസ് കേരളത്തിൽ ഐ പി ടി വി യിലൂടെ അതിന്റെ ഭാഗമാവുകയാണ്. വാർത്ത വിരൽ തുമ്പിലേക്കുള്ള കുതിപ്പിലാണ്. നാളെയല്ല, ഇന്ന്, ഇപ്പോഴറിയുന്നതാണ് വാർത്തയെന്ന കാലത്തിലേക്ക്. പാലക്കാടുകാർക്കായുള്ള നവകേരള ന്യൂസ് ടി വി യുടെ, ന്യൂസ് ബ്യൂറോ ജൂലൈ 12 ന് തിരിതെളിയുകയാണ്. പാലക്കാട് നിവാസികളുടെ പ്രിയപ്പെട്ട മന്ത്രി കെ കൃഷ്ണൻകുട്ടി ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പ്രിയ എം പി വി കെ ശ്രീകണ്ഠൻ, ജില്ലാ പോലീസ് ചീഫ് ജി ശിവ വിക്രം ഐ പി എസ്, സിനിമ തരാം ഷൈജു ശ്രീധർ, നവകേരള ന്യൂസ് ടി വി ചെയർമാൻ രാഹുൽ ചക്രപാണി,എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഏവരെയും നവകേരള ന്യൂസ് ഈയവസരത്തിൽ സ്വാഗതം ചെയ്യുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button