Kerala NewsLatest NewsUncategorized
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
ഇടിമിന്നലോട് കൂടിയ ശക്തമായ മഴ സംസ്ഥാനത്ത് ഇന്നും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ്.
നാളെ മഴമുന്നറിയിപ്പ് വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ ആണ്. കൂടാതെ മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗത്തിൽ കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ കടലിൽ മത്സ്യതൊഴിലാളികൾ പോകരുതെന്നും അറിയിച്ചിട്ടുണ്ട്.