എയിംസ് ആലപ്പുഴയിൽ കൊണ്ടുവരുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു ; സി വേണുഗോപാൽ

എയിംസ് ആലപ്പുഴയിൽ കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കെ സി വേണുഗോപാൽ വ്യക്തമാക്കി. ഒരുപാട് നാളായി എയിംസിനുവേണ്ടി കേരളം കാത്തിരിക്കുകയാണ്. ഇതുപോലാരു വിവേചനം മറ്റൊരു സംസ്ഥാനത്തിനുമുണ്ടായിട്ടില്ല. എയിംസ് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകിയിട്ടും നടപ്പായില്ല. അപ്പോഴാണ് മറ്റൊരു കേന്ദ്രമന്ത്രി എയിംസ് ആലപ്പുഴയിൽ അനുവദിക്കാൻ മുന്നിട്ടിറങ്ങുമെന്ന് പറഞ്ഞത്. പ്രഖ്യാപനം നടപ്പാക്കാൻ മുന്നോട്ടുവന്നാൽ എല്ലാ പിന്തുണയും . നല്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പാവപ്പെട്ടവർ ഏറെയുള്ള ജില്ലയാണ്. സ്വകാര്യമേഖലയിൽ പ്രധാനപ്പെട്ട ആശുപത്രിയില്ല. പൊതുമേഖലയിൽ ഭൂമിയും കിട്ടാനുണ്ട്. സുരേഷ് ഗോപി നിലപാട് കൂടുതൽ ശക്തമായി ഉന്നയിക്കണമെന്നും ഇക്കാര്യത്തിൽ എല്ലാസഹായവും നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
Welcoming Suresh Gopi’s announcement that AIIMS will come to Alappuzha; C Venugopal